കേരള ഫോക്ലോര്‍ അക്കാദമി: പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

 



കേരള ഫോക്ലോര്‍ അക്കാദമിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ചെയര്‍മാനായി സുരേഷ് ബാബു എളയാവൂരും, വൈസ് ചെയര്‍മാനായി ശ്രീരാമന്‍ കൊയ്യോനും, സെക്രട്ടറിയായി എം. പ്രദീപ്കുമാറുമാണ് അക്കാദമിയുടെ സാരഥ്യം ഏറ്റെടുത്തത്. ചിറക്കലിലെ അക്കാദമി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്ഥാനാരോഹണച്ചടങ്ങ് അഡ്വ. ടി.ഒ. മോഹനന്‍ എല്‍.എല്‍.എ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

നാടന്‍ കലകള്‍ക്കും കലാകാരന്മാര്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പാക്കുമെന്നും, പാരമ്പര്യ പൈതൃകങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അക്കാദമി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ പറഞ്ഞു. ഫോക്‌ലോര്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര, കെ.വി. സുമേഷ് എം.എല്‍.എ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തന്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലേന്‍ മോഹനന്‍, ചിറക്കല്‍ രാമവര്‍മ്മ വലിയ രാജ, സജീവ് മാറോളി, വി.എ. നാരായണന്‍, സുധീഷ് കടന്നപ്പള്ളി, വി.വി. വിജയന്‍, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, ഡോ. കെ.വി. ഫിലോമിന, പി.ടി. മാത്യു, ഗോത്ര നേതാവ് ഗീതാനന്ദന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments