തിരുവനന്തപുരം: മുന്നണിക്കുള്ളില്‍ പ്രശ്നങ്ങളില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞതെല്ലാം യാഥാര്‍ഥ്യമാണ്. പറയാനുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ആരുടേയും പിന്തുണയ്ക്ക് വേണ്ടിയല്ല പ്രതികരിച്ചതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍ക്കും സ്ഥാനമാനങ്ങള്‍ കൊടുത്തതിന് താന്‍ എതിരല്ല. എം.കെ മുനീറായാലും ജി. ദേവരാജനായാലും മികച്ച നേതാക്കളാണ്. അവര്‍ മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ അധ്വാനിച്ച മുതിര്‍ന്ന നേതാക്കളുമാണ്. എന്നാല്‍ ചില കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളില്‍ തനിക്ക് പ്രതികരിക്കാനാകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരും തള്ളിക്കോട്ടെ. വിമര്‍ശന ചേരിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. കെപിസിസി പ്രസിഡന്റിന്റെ കാര്യം എഐസിസി തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയുമായി ഒരു തര്‍ക്കവുമില്ല. മുഖ്യമന്ത്രിയുടെ സമീപനം നിങ്ങള്‍ കാണുന്നുണ്ടല്ലൊ. അക്കാര്യം വിലയിരുത്തുക. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇന്നലെ പ്രതികരിച്ചത്,' അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് ശേഷം ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്ന സമരപരിപാടികളെ അംഗീകരിക്കുന്നില്ലെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.

0 Comments