'ഗ്യാനേഷ് കുമാര്‍ രാജിവെക്കണം'; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍




 മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രഖ്യാപിച്ച സമരത്തിന് മുംബൈയില്‍ തുടക്കം. നേരത്തെ അറിയിച്ചിരുന്നതുപോലെ, ശിവജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ് സിജെപി പ്രവര്‍ത്തകര്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സിനിമാതാരങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെയുള്ളവരും വിവിധ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡല്‍ഹിയിലെ സമരത്തില്‍ നിന്ന് വ്യത്യസ്തമായി, പ്രതിഷേധക്കാര്‍ക്ക് സമാധാനപരമായി സമരം നടത്താന്‍ സൗകര്യമൊരുക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളെ തടയാതിരുന്നതിന് വിദ്യാര്‍ഥികളും യുവാക്കളും റോസാപ്പൂക്കള്‍ നല്‍കിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടും മുംബൈ പൊലീസിന് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തെ, മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അറിയിച്ചിരുന്നു. സമരം മുംബൈയില്‍ മാത്രം ഒതുങ്ങില്ലെന്നും വരുംദിവസങ്ങളില്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments