തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധങ്ങളെച്ചൊല്ലി യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതികരണങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.
കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലഭിക്കേണ്ടിയിരുന്ന പബ്ലിസിറ്റി ബിജെപി ഏറ്റെടുത്തുവെന്നാണ് വേണുഗോപാലിന്റെ പരിഹാസം. “ലിജുവിന് ആറ് കരിങ്കൊടി കിട്ടി, എനിക്കും കരിങ്കൊടി കിട്ടി. പബ്ലിസിറ്റിക്ക് സല്യൂട്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും കെ.സി. വേണുഗോപാൽ വിമർശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാർ ഒരു ഉപകരണം മാത്രമാണെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
അമിത് ഷാ ഗ്യാനേഷ് കുമാറിന് ആജീവനാന്ത സുരക്ഷ നൽകിയാണ് നിയമനം നടത്തിയതെന്നും തുടർന്ന് വോട്ടുകൾ വെട്ടിക്കുറച്ചെന്നുമുള്ള ആരോപണവും വേണുഗോപാൽ ഉന്നയിച്ചു. ഈ ആരോപണങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് അവതരിപ്പിക്കപ്പെട്ടത്

0 Comments