കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'സ്റ്റോക്കിങ്' ബോധവത്കരണ പരിപാടി ഇന്ന്

  



ദേശീയ വനിതാ കമ്മീഷന്റെയും സംസ്ഥാന വനിതാ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'സ്റ്റോക്കിങ്' വിഷയത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് തിങ്കളാഴ്ച (ഒക്ടോബര്‍ 12) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജിലാണ് പരിപാടി. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരിക്കും. നാല് സെഷനുകളിലായാണ് പരിപാടി നടക്കുന്നത്. ഫിസിക്കല്‍ സ്റ്റോക്കിങ്, സൈബര്‍ സ്റ്റോക്കിങ്, ഇതുസംബന്ധമായ നിയമങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയില്‍ സൈബര്‍ നിയമ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ അഡ്വ. മനു കൃഷ്ണ എസ്.കെ, അഭിഭാഷകനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

Post a Comment

0 Comments