എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒയായി അനൂപ് ബാഗ്ചി

 



ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി അനുപ് ബാഗ്ചിയെ നിയമിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമനത്തിന് അംഗീകാരം നല്‍കിയതോടെയാണ് പുതിയ സിഇഒയെ എച്ച്ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2026 ഒക്ടോബര്‍ 27ന് അദ്ദേഹം ചുമതലയേല്‍ക്കും.

നിലവിലെ എംഡിയും സിഇഒയുമായ ശശിധര്‍ ജഗദീശന്റെ കാലാവധി ഒക്ടോബര്‍ 26ന് അവസാനിക്കുന്നതോടെയാണ് അനുപ് ബാഗ്ചി ചുമതലയേല്‍ക്കുക. 2020 ഒക്ടോബറില്‍ ബാങ്കിന്റെ തലപ്പത്തെത്തിയ ജഗദീശന്‍ മൂന്നാം തവണയും പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്‍ഗാമിയെ കണ്ടെത്താനുള്ള നടപടികള്‍ ബാങ്ക് വേഗത്തിലാക്കിയത്.

മൂന്ന് പതിറ്റാണ്ടിലേറെ ഐസിഐസി ഗ്രൂപ്പില്‍

അനുപ് ബാഗ്ചിക്ക് ബാങ്കിങ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുണ്ട്. 1992ല്‍ ഐസിഐസിഐ ഗ്രൂപ്പില്‍ ചേര്‍ന്ന അദ്ദേഹം നിര്‍ണായക പദവികള്‍ വഹിച്ചിട്ടുണ്ട്.

ഐസിഐസിഐ ബാങ്കില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കാലത്ത് റീട്ടെയില്‍, ബിസിനസ്, റൂറല്‍ ബാങ്കിങ് മേഖലകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പിന്നീട് ഹോള്‍സെയില്‍ ബാങ്കിങ് വിഭാഗവും കൈകാര്യം ചെയ്തു. ഐസിഐസിഐ സെക്യൂരിറ്റിസിന്റെ എംഡിയും സിഇഒയുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2023 ജൂണിലാണ് അനുപ് ബാഗ്ചി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. നിലവില്‍ അതേ സ്ഥാനത്താണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിലേക്ക് ആദ്യമായി പുറത്തുനിന്നുള്ള സിഇഒ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബാങ്കിന് പുറത്തുനിന്നുള്ള ഒരാള്‍ എംഡിയും സിഇഒയുമായി എത്തുന്നത്. ബാങ്കിന്റെ ഡെപ്യൂട്ടി എംഡി കൈസാദ് ഭാരുച്ചയ്‌ക്കൊപ്പമാണ് ബാഗ്ചിയുടെ പേരും സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത് ബാഗ്ചിക്കാണ്.

ഒക്ടോബര്‍ 1ന് ആര്‍ബിഐ നിയമനത്തിനും പ്രതിഫല വ്യവസ്ഥകള്‍ക്കും അംഗീകാരം നല്‍കി. ഒക്ടോബര്‍ 2 മുതല്‍ ബാഗ്ചിയെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കും നിയമനം.

ഐഐടി കാണ്‍പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും ബാംഗ്ലൂര്‍ ഐഐഎമ്മില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയിട്ടുള്ള വ്യക്തിയാണ് അനുപ് ബാഗ്ചി.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അടുത്ത ഘട്ട വളര്‍ച്ചയിലും നേതൃത്വമാറ്റത്തിലും അനുപ് ബാഗ്ചിയുടെ നിയമനം നിര്‍ണായകമാകുമെന്നാണ് ബാങ്കിങ് മേഖലയില്‍ നിന്നുള്ള വിലയിരുത്തലുകള്‍

Post a Comment

0 Comments