ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരപരിധി വെട്ടിക്കുറച്ചു; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ




 ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരപരിധി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ. ധനമന്ത്രി നിർമ്മല സീതാരമന്റെ നേതൃത്വത്തിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം. ജിഎസ്ടി ഉദ്യോഗസ്ഥർക്ക് അറസ്റ്റിനുള്ള അധികാരം നീക്കുകയും അഞ്ച് കോടിക്ക് മുകളിലുള്ള നികുതി വെട്ടിപ്പിൽ മാത്രം പ്രോസിക്യൂഷൻ നടപടി മതിയെന്നുമാണ് തീരുമാനം.

നിയമത്തിലെ കുറഞ്ഞ ശിക്ഷയും ഒഴിവാക്കിയ യോഗം, പ്രോസിക്യൂഷൻ പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. ഇതോടൊപ്പം പിഴയും, തടവ് ശിക്ഷയും രണ്ടും അനുഭവിക്കേണ്ട കേസുകൾ കോടതി വിവേചനാധികാരത്തിന് വിട്ടു. പൊതുപിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി വൈകി ഫയൽ ചെയ്യുക, തെറ്റുകൾ വരുത്തുക, പണമടക്കാൻ വൈകുക എന്നിവക്ക് ഇനി പലിശയും ആനുപാതിക പിഴയും മാത്രം നൽകിയാൽ മതി. മറ്റ് നടപടികൾ കൗൺസിൽ യോഗം ഒഴിവാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും കേരള  മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തു.

ജിഎസ്ടി ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്യുന്നതായും സാങ്കേതികപരമായ തെറ്റുകളുടെ പേരിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതായും വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

Post a Comment

0 Comments