ആലപ്പുഴ പൂച്ചാക്കലിൽ 12 കിലോ കഞ്ചാവ് പിടികൂടി; യൂത്ത് കോൺഗ്രസ് നേതാവടക്കം എട്ടുപേർ പിടിയിൽ

 



ആലപ്പുഴ: പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ട. ഏകദേശം 12 കിലോയോളം കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവടക്കം എട്ടുപേരെ പൊലീസ് പിടികൂടി. യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമായ ഷമീർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

മാക്കേക്കടവിൽ നിന്ന് പുലർച്ചെ ഒരു മണിയോടെയാണ് അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ആകെ എട്ടുപേരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായ ഷമീറിന് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Post a Comment

0 Comments