മിന സഖറിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം; 19 ഇന്ത്യക്കാരെ യുഎഇ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി

 



റാസൽ ഖൈമ: യുഎഇ തീരത്തിന് സമീപം പ്രൊജക്റ്റൈൽ ആക്രമണത്തിനിരയായ എണ്ണക്കപ്പലിൽ നിന്ന് 19 ഇന്ത്യൻ നാവികരെയും യുഎഇ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി . റാസൽഖൈമയിലെ മിന സഖർ പോർട്ടിന് സമീപം ഇന്നലെയായിരുന്നു ആക്രമണം. ലൈബീരിയൻ പതാക വഹിക്കുന്ന 'എം.ടി. ഡൊമിനിക്ക പ്രോസ്പെരിറ്റി' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്.

കപ്പലിൽ 19 ഇന്ത്യൻ നാവികരടക്കം ആകെ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിങ്മന്ത്രി സർബാനന്ദ സോനോവാൽ വ്യക്തമാക്കി. നാവികരുടെ സുരക്ഷയും മറ്റ് യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി

Post a Comment

0 Comments