ഹിമാചലിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങിയെന്ന പ്രതിപക്ഷവാദം തെറ്റെന്ന് രേഖകൾ




തിരുവനന്തപുരം: ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് കെഎസ്ഇബി നേരിട്ട് വൈദ്യുതി വാങ്ങുന്നുവെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. പവർ ട്രേഡിങ് കോർപറേഷൻ വഴിയാണ് വൈദ്യുതി വിൽപ്പനയെന്ന് ഹിമാചൽ സർക്കാർ കെഎസ്ഇബിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

പവർ ട്രേഡിങ് കോർപറേഷന് നൽകുന്ന കമ്മിഷൻ ഉൾപ്പെടെയാണ് യൂണിറ്റിന് 14.50 രൂപ നിരക്ക് ഈടാക്കുന്നതെന്നും കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഹിമാചൽ സർക്കാർ കെഎസ്ഇബിക്ക് നൽകിയ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഹിമാചലിൽ നിന്ന് നേരിട്ടാണ് വൈദ്യുതി വാങ്ങുന്നതെന്ന വാദത്തിന് വിരുദ്ധമായ വിവരങ്ങളാണ് പുറത്തുവന്ന രേഖയിലുള്ളത്.

Post a Comment

0 Comments