തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനം. സർവകലാശാലയിലുള്ള 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനങ്ങളാണ് പി.എസ്.സി മുഖേന നടത്തുന്നത്. പി.എസ്.സിയുടെ നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടെ റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമന സാധ്യതയായി. സർവകലാശാലയിൽ ആകെ 70 അനധ്യാപക തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ പി.എസ്.സിക്ക് വിട്ട 36 തസ്തികകൾ ഒഴികെയുള്ള ബാക്കി നിയമനങ്ങൾ നിലവിലെ രീതിയിൽ കരാറടിസ്ഥാനത്തിൽ തന്നെ തുടരും.

0 Comments