ഷാഫിക്ക് സപ്പോർട്ട്; കണ്ണൂരിൽ വീണ്ടും ഫ്ലക്സുകൾ, തിരുവനന്തപുരത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടു

 



കണ്ണൂ‍‍ർ: കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ്. തളിപ്പറമ്പിൽ രണ്ടിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആകില്ലെന്നാണ് ബോർഡിൽ പറയുന്നത്. തൃച്ചംബരത്തെ കോൺഗ്രസ് ഓഫീസിന് സമീപത്തും താലൂക്ക് ഓഫീസിൽ സമീപത്തും ആണ് ബോർഡുകൾ സ്ഥാപിച്ചത്.

തിരുവനന്തപുരത്തും ഷാഫി പറമ്പിൽ അനുകൂല ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. 'നന്മയുള്ളവൻ നാട് നയിക്കട്ടെ' എന്ന തലക്കെട്ടുമായി യൂത്ത് കോൺഗ്രസ് ആണ് നെടുമങ്ങാട് - മാർക്കറ്റ് ജംഗ്ഷനിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

അതിനിടെ, പാലക്കാട് നഗരത്തിൽ ഷാഫി പറമ്പിലിനെ പരിഹസിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. 'കൊള്ളാമല്ലോ ഷാഫീ... നീ ഉമ്മൻ ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ' എന്ന വാചകമാണ് ഫ്ലക്സിലുള്ളത്. പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സുകൾ ഉയർന്നത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. ഷാഫി പറമ്പിലിനെതിരായ രാജ് മോഹൻ ഉണ്ണിത്താന്‍റെ പരാമര്‍ശങ്ങൾക്ക് പിന്നാലെ ആണ് അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Post a Comment

0 Comments