ഇടുക്കി: ഇടുക്കി വട്ടവട കോവിലൂരിൽ ചക്ലിയ സമുദായത്തിൽപ്പെട്ടവർക്ക് പൊതു ജലസ്രോതസ്സിലിറങ്ങാനും വസ്ത്രങ്ങൾ അലക്കാനും അപ്രഖ്യാപിത വിലക്കുണ്ടെന്ന വാർത്തയിൽ ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജാതി വിവേചനം സംസ്ഥാനത്ത് ഒരിടത്തും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

0 Comments