തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകാരം നൽകി മന്ത്രിസഭ. സ്വപ്നപദ്ധതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.
%20(1).jpg)
0 Comments