സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾക്ക് വിലക്ക്; ഉത്തരവിറക്കി ജയിൽ ഡിജിപി

 



തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ജയിൽ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ചോ സ്പോൺസർഷിപ്പ് വഴിയോ ഇത്തരം പ്രസിദ്ധീകരണങ്ങൾ ഇനി ജയിലുകളിലേക്ക് വാങ്ങേണ്ടതില്ലെന്ന് ജയിൽ മേധാവി ഡിജിപി എസ്. ശ്രീജിത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

നിരോധിച്ചവയിൽ പാർട്ടികളുടെ നേതൃത്വത്തിലുള്ള പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്നുണ്ട്. രാഷ്ട്രീയ പത്രങ്ങള്‍ ജയിലനകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തർക്കങ്ങള്‍ക്കും കാരണമാകുന്നുവെന്ന വിലയിരുത്തലിലാണ് നിരോധനം. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments