ഇടുക്കി: രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തത്ക്കാലം നിർത്തിവെച്ചു. ദൗത്യം ജനുവരിയിൽ പുനഃരാരംഭിക്കുവാനാണ് വനം വകുപ്പിന്റെ തീരുമാനം. കാലാവസ്ഥ മാറുന്നതും പുൽമേടുകൾ കരിയുന്നതും അനുകൂലമാകുമെന്ന നിഗമനത്തിലാണ് ജനുവരിയിലേക്ക് മാറ്റിയത്.
രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങിയെങ്കിലും പിന്നീട് കരക്ക് കയറിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ റേഡിയോ കോളർ ഘടിപ്പിക്കുകയോ മയക്കം മാറാൻ മരുന്ന് നൽകുകയോ ചെയ്യാതെ ദൗത്യം അവസാനിപ്പിക്കാൻ ആകില്ലെന്ന് സിസിഎഫ് അറിയിച്ചെങ്കിലും പിന്നാലെ ദൗത്യം തത്ക്കാലം നിർത്തിവെക്കുകയായിരുന്നു.

0 Comments