സ്വഭാവിക റബ്ബറിൻ്റെ ഇറക്കുമതി നിരോധിക്കണം;റബ്ബർ കർഷക സംഘം

 




പെരുമ്പുന്ന റബ്ബർ കർഷക സംഘം ജനറൽ ബോഡി യോഗം ചേർന്നു. മുരിങ്ങോടി കൈരളി വായനശാല ഹാളിൽ നടന്ന യോഗം പഞ്ചായത്ത് മെമ്പർ സുരേഷ് ചാലാറത്ത് ഉൽഘാടനം ചെയ്തു. റബ്ബർ കർഷകർക്ക് ആശ്വാസമായി 300 രൂപ റബ്ബർ വില ഉയരുകയും വിഴിഞ്ഞം തുറമുഖത്തേക്ക് റബ്ബർ ഇറക്കുമതി ചെയ്തപ്പോൾ അത് 258 രൂപയായി കുറയുകയും ചെയ്ത പശ്ചാത്തലത്തിൽ ഇറക്കുമതി നിർത്തൽ ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു. RPIS പദ്ധതി പ്രകാരം കഴിഞ്ഞവർഷം കർഷകർക്ക് കിട്ടാനുള്ള ഇൻസൻ്റീവ് തുക എത്രയും പെട്ടന്ന് ലഭ്യമാകണമെന്ന് യോഗം സർക്കാരി നോട് ആവശ്യപ്പെട്ടു. റബ്ബർ കർഷകർക്ക് ആജീവനാന്ത ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തേണമെന്നും വളത്തിൻ്റെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വളത്തിന് സബ്‌സിഡി നല്കണമെന്നും റബ്ബർ ബോർഡിനോടും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പെരുംപുന്ന റബ്ബർ കർഷക സംഘം പ്രസിഡണ്ട് ബാബു ജോസ് അദ്ധ്യക്ഷത വഹിച്ചു. റബ്ബർ ബോർഡ് എ ഡി ഒ ആൻസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫീൽഡ് ഓഫീസ്സർ നമ്യ കെ. പദ്ദതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പർ അംബുജാക്ഷൻ , കേര ഫീൽഡ് ഓഫീസർ ജോ ൽസന എന്നിവർ പ്രസംഗിച്ചു. സംഘം ഡയറക്ടർ റെന്നി വർഗ്ഗീസ്സ് 2025-26 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ വിൽസൻ ഉമ്മൻ 2025-26 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ബാബു അബ്രാഹം സ്വാഗതവും സി.കെ. മോഹനൻ നന്ദിയും പറഞ്ഞു.

 70 വയസ്സു കഴിഞ്ഞവരും ഇപ്പോഴും ടാപ്പിംഗ് ജോലി ചെയ്യുന്നവരുമായ ജോർജ്ജ് തെങ്ങും തോട്ടത്തിൽ, ജോർജ് മാളിയേക്കൽ, ജോസഫ് കുന്നത്ത്, ജോസ് ആക്കൽ, ആൻ്റണി ആക്കൽ, പി.പുരുഷോത്തമൻ , എം. പി ദേവരാജൻ , ജോസഫ് മുളക്കൽ എന്നിവരെ ആദരിച്ചു

Post a Comment

0 Comments