ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

 



ചെന്നൈ: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 

കഴിഞ്ഞ ദിവസം രാജ്നാഥ് സിങ്ങിനൊപ്പം കോസ്റ്റ് ഗാർഡിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയതായിരുന്നു പാൽ. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ രാവിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2023 ജൂലൈ 19നാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഡി.ജിയായി രാകേഷ് പാല്‍ ചുമതലയേറ്റത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

പാലിൻ്റെ വിയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments