കൊച്ചി: കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി.പി മോഹൻകുമാർ അന്തരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിങ് ചെയർപേഴ്‌സനാണ്. ഇന്നലെ വൈകീട്ട് അഞ്ചിന് എറണാകുളത്താണ് അന്ത്യം.
കല്ലുവാതുക്കൽ മദ്യദുരന്ത അന്വേഷണ കമ്മിഷനായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. മകൻ ജയേഷ് മോഹൻകുമാർ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്.
0 Comments