കേരളത്തിൽ മഴ സജീവമാകുന്നു; കാലവർഷം മെയ് 27ഓടെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

 



തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയതോടെ കേരളത്തിലും മഴ സജീവമാകുന്നു. സാധാരണയായി മെയ് 22 ഓടെ എത്തുന്ന കാലവർഷമാണ് ഈ മേഖലയിൽ ഇത്തവണ നേരത്തെ എത്തിയത്.

കേരളത്തിൽ കാലവർഷം മെയ് 27 ഓടെ എത്തിച്ചേരുമെന്നും കാലാവസ്ഥ‌ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

മുൻകരുതലിന്റെ ഭാഗമായി തിരുവനന്തപുരം ,പത്തനംതിട്ട ,കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് നാളെ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Post a Comment

0 Comments