അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ട്’; പാണക്കാട് സാദിഖലി തങ്ങൾ

 



തിരുവനന്തപുരം:അയ്യപ്പ സംഗമത്തിൽ സർക്കാരിൻ്റെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യോഗി ആദിത്യനാഥിൻ്റെ സന്ദേശം വായിച്ചപ്പോൾ വ്യക്തമായി. രാജ്യത്തെ അയോഗ്യനായ മുഖ്യമന്ത്രിയാണ് യോഗി. കേരളത്തിലെ അയ്യപ്പഭക്തർ സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നവരാണ്. അവർക്കിടയിലേക്ക് യോഗിയെ പോലുള്ളവരെ കൊണ്ടുവരുന്നത് സംശയമുണ്ടാക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ സമൂഹത്തിനിടയിൽ സംശയം ഉണ്ടാക്കും. യോഗിയുടെ സമീപനം എല്ലാവർക്കും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എന്നും വിശ്വാസികൾക്ക് ഒപ്പമാണ്. സാമുദായിക സംഘടനകളുമായി യുഡിഎഫിന് നല്ല ബന്ധമുണ്ട്. ലീഗിനെ കുറിച്ച് സിപിഐഎം നേരത്തെ പറഞ്ഞത് നല്ല കാര്യങ്ങളാണ്. അന്ന് പറഞ്ഞ യോഗ്യത ഇപ്പോഴും ലീഗിലുണ്ട്. മുസ്ലിം ലീഗിന് വർഗീയത പോരാ എന്ന് പറഞ്ഞാണ് ഐഎൻഎൽ ഉണ്ടായത്. പ്രതിപക്ഷ നേതാവിൻ്റെ പരാമർശം അങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

0 Comments