കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ




കേളകം :കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടക്കും. സെപ്റ്റംബർ 29 ന് വൈകുന്നേരം 5 മണിമുതൽ പൂജ വയ്പ്പ്. ഒക്ടോബർ 1 ന് മഹാനവമി ദിനം രാവിലെ 9 ന് നവഗ്രഹ പൂജ. വൈകുന്നേരം 5 മണി മുതൽ വാഹന പൂജ. 6 മണിക്ക് വിവിധ കലാപരിപാടികൾ. 7 മണിക്ക് ലക്ഷ്മി പൂജ. ഒക്ടോബർ 2 ന് വിജയദശമി ദിനം രാവിലെ 7 മണി മുതൽ വാഹനപൂജ.  8 ന് സരസ്വതി പൂജ,  8.45 മുതൽ വിദ്യാരംഭം.

Post a Comment

0 Comments