നാലാമത് സമന്വയ ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ് കോമ്പറ്റീഷൻ മെയ് 7 മുതൽ




കോഴിക്കോട് : നൃത്ത സമന്വയം കലാഗൃഹം  അണിയിച്ചൊരുക്കുന്ന നാലാമത് സമന്വയ ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ് കോമ്പറ്റീഷൻ മെയ് 7, 8 തീയതികളിൽ നടക്കും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ ഇന്ത്യയിലും വിദേശത്തു നിന്നുമായും നിരവധി ആർട്ടിസ്റ്റുകൾ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. നൃത്ത സമന്വയം കലാഗൃഹത്തിന്റെ സ്ഥാപകനും,ജനറൽ സെക്രട്ടറിയുമായ  പ്രസാദ് ഭാസ്കര, പ്രസിഡന്റ് കലാമണ്ഡലം സത്യവ്രതൻ, പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ജോയി കൃഷ്ണ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments