വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്; യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി, ആരോപണവുമായി കുടുംബം



തിരുവനന്തപുരം: വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്. 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി. സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്‍റെ വിരലുകളാണ് മുറിച്ചത്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയാണ് നീതു.ആന്തരിക അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് വിരലുകൾ മുറിച്ചത്. ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.

നീതുവിന്‍റെ അവസ്ഥയ്ക്ക് കാരണം കോസ്മറ്റിക്ക് ക്ലിനിക്കാണെന്ന് കുടുംബം ആരോപിച്ചു. ''ഇപ്പോഴും ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയിട്ടില്ല . 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. നിലവിൽ ഐസിയുവിലാണ്. അനാസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് . കേസിന് പോകരുതെന്നും ആവശ്യപ്പെട്ടെന്നും'' കുടുംബം പറയുന്നു. നിലവിൽ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. തുമ്പ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments