ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരം മഴ കാരണം പാതിക്ക് വെച്ച് ഉപേക്ഷിച്ചതിന് പിന്നാലെ മറ്റൊരു നിര്‍ണായക മത്സരവും മഴഭീഷണിയില്‍. ഇന്ന് ഏഴരക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടമാണ് മഴ കൊണ്ടുപോകുമോ എന്ന ആശങ്കയില്‍ നില്‍ക്കുന്നത്. ഇതുവരെ പുറത്ത് എത്തിയിട്ടുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം വാങ്കഡെയില്‍ ചൊവ്വാഴ്ചത്തെ ആകാശം മേഘാവൃതമാണ്. ഉച്ചക്ക് ശേഷം മഴയുണ്ടാകുമെന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്കും താപനില 27°C വരെ ഉയരുമെന്നും പറയുന്നു. മഴഭീഷണി കളിക്കാര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ആശങ്കയായി തുടരുകയാണ്.
0 Comments