അത്യാധുനിക കടൽമൈൻ പരീക്ഷണവുമായി ഇന്ത്യ; പാകിസ്താനെതിരെ സജ്ജം



ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക കടൽ മൈൻ സംവിധാനമായ എംഐജിഎം (മൾട്ടി ഇൻഫ്ലുവൻസ് ഗ്രൗണ്ട് മൈൻ) വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും. ജലത്തിനടിയിൽ സ്ഫോടനം നടത്താനുപയോഗിക്കുന്ന ഈ നൂതനസംവിധാനം ആധുനിക സ്‌റ്റെൽത്ത് കപ്പലുകൾക്കും അന്തർവാഹിനികൾക്കുമെതിരേ പ്രയോഗിക്കാൻ കഴിയും.

ഇന്ത്യൻ നാവികസേനയുടെ ജലാന്തർഭാഗ യുദ്ധമുറകളുടെ ശേഷി എംഐജിഎം വർധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- പാകിസ്താൻ ബന്ധം കൂടുതൽ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. നിയന്ത്രിത സ്ഫോടനമാണ് മൾട്ടി ഇൻഫ്ലുവൻസ് ​ഗ്രൗണ്ട് മൈൻ ഉപയോ​ഗിച്ച് നടത്തിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.


Post a Comment

0 Comments