സി.ബി.എസ്. ഇ; വിജയക്കുതിപ്പ് തുടർന്ന് ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ



സുൽത്താൻ ബത്തേരി: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായി 24-ാം തവണയും 100 ശതമാനം വിജയം നേടി സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ. 96 ശതമാനം മാർക്കു നേടി നാദിൽ അമൻ സ്കൂളിൽ ഒന്നാമതായി. തൻഹ നൗറിൻ മലയാളത്തിൽ മുഴുവൻ മാർക്കും നേടി നാഷണൽ ടോപ്പേഴ്സിൽ ഇടം നേടി. 90 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനോടെയാണ് ഉപരിപഠനത്തിന് അർഹത നേടിയത്.

സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. പ്രിൻസിപ്പാൾ എം. എ  ജാസ്. അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഒ. അഷ്റഫ്, അധ്യാപകരായ ബി ശ്രുതി, റിൻസി മാത്യു, കെ. ആർ രേഷ്മ , റനീഷ മുനീർ, സി. സന്ധ്യ, എം. ആർ സിന്ധു, എൽ. അജിത, വി.എം ഫാത്തിമ, കൗൺസിൽ അംഗങ്ങളായ സുമ ഫിലിപ്പ്, യു. എ ഷാദിയ  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments