ഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശിച്ച മോക് ഡ്രിൽ നാളെ നടക്കും. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് കേന്ദ്രം എന്തുകൊണ്ടെന്ന് അവഗണിച്ചെന്ന വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. അതേസമയം ബൈസരൺ വാലിയിൽ നിന്ന് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ സൈന്യം പിടികൂടി.
അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്
0 Comments