കൊല്ലം: കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ. നജീമുദ്ദീൻ അന്തരിച്ചു. 73 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കേരള ഫുട്ബോളിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു. 1973 മുതൽ 1981 വരെ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1975 ൽ സന്തോഷ് ട്രോഫിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച ഫുട്ബോളർക്കുള്ള ജി.വി രാജ പുരസ്കാരവും നേടിയിട്ടുണ്ട്. ഖബറടക്കം ജോനകപ്പുറം വലിയ പള്ളിയിൽ നാളെ രാവിലെ 9.30ന് നടക്കും.
0 Comments