കൽപ്പറ്റ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലുള്ള മുഴുവൻ തോടുകളും, നീർച്ചോലകളും തോടുകളിലിറങ്ങി ജെ സി ബി കളും, ഹിറ്റാച്ചികളും ഉപയോഗിച്ച് വൃത്തിയാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കൽപ്പറ്റ നഗരസഭയിൽ തുടക്കമായി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ പി മുസ്തഫ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ, മുനിസിപ്പൽ സെക്രട്ടറി അലി അഷ്‌ഹർ, കൗൺസിലർമാരായ കെ അജിത, പി കുഞ്ഞുട്ടി, ക്ലീൻ സിറ്റി മാനേജർ സത്യൻ, തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിറാജ്, സുനില, സജീവൻ, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെ ഫണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ ചിലവഴിച്ചാണ് തോടുകളും, നീർച്ചോലകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നഗരസഭ നടപ്പിലാക്കുന്നത്. " നമ്മുടെ സ്വന്തം കൽപ്പറ്റ" എന്ന പേരിൽ കൽപ്പറ്റയിൽ നടന്നു വരുന്ന നഗരസൗന്ദര്യ, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വരാൻ പോകുന്ന മഴക്കാലത്തുണ്ടാവാൻ സാധ്യതയുള്ള വെള്ളപ്പൊക്കം മൂലമുള്ള കെടുതികൾ തടയുന്നതിനും, തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും, തോടുകളിലെയും നീർച്ചോലകളിലേയും നീരൊഴുക്ക് തടസ്സമില്ലാതെ സുഖമമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കയ്യേറ്റം മൂലം വീതി കുറഞ്ഞ തോടുകൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾക്ക് കൂടി നഗരസഭ തുടക്കമിടുകയാണ്.
1 Comments
ആദ്യം മുൻസിപ്പാലിറ്റി. തോട്
ReplyDeleteകൈയോറി നിർമ്മിച്ച മുൻസിപ്പാലിറ്റി ഓഫീസ് ബിൽഡിംഗ് പെളിച്ച് തോട് വീതി കൂട്ടണം