പേരാവൂർ :പേരാവൂർ പോലീസ് സബ് ഡിവിഷൻ പരിധിയിൽ വരുന്ന ഉന്നതികളിലെ അഭ്യസ്‌തവിദ്യരായ യുവതീ യുവാക്കളെ മത്സര പരീക്ഷക്ക് സജ്ജരാക്കുന്നതിനു വേണ്ടി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ചു.കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ കേളകം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇതിഹാസ് താഹ അധ്യക്ഷത വഹിച്ചു. പേരാവൂർ ഡി.വൈ.എസ്.പി കെ. വി. പ്രമോദൻ ഉൽഘാടനം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ, കേളകം പഞ്ചായത്ത് മെമ്പർമാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, സുനിത വാത്യാട്ട് ,ബിനു മാനുവൽ, കേളകം സെൻ്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.വി.മാത്യു,, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ ദീപക് ,കേളകം പോലീസ് സബ് ഇൻസ്പെക്ടർ എം. രമേശൻ, സിവിൽ പോലീസ് ഓഫീസർ ഒ.കെ. പ്രശോബ് എന്നിവർ സംസാരിച്ചു.
പേരാവൂർ പോലീസ് സബ്ഡിവിഷൻ പരിധിയിലെ വിവിധ ഉന്നതികളിൽ നിന്നായി അമ്പതോളം ഉദ്യോഗാർഥികൾ പരിശീലന ക്യാമ്പിൽ പങ്കെടുത്തു.
0 Comments