പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും രാജീവ് ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു




 പേരാവൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34 മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും രാജീവ് ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു . പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, സുഭാഷ് ബാബു സി, മജീദ് അരിപ്പയിൽ, കെ .എം ഗിരീഷ്, സി .ജെ മാത്യു, സന്തോഷ് പെരേപ്പാടൻ, ജിജോ ആന്റണി, ഷാജി തെങ്ങുംപള്ളി, ബിജു ഓളാട്ടുപുറം, വർഗീസ് ചിരട്ടവേലിൽ, അലി പി .പി, തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments