കണിച്ചാറിൽ ബസ്സിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ തലശ്ശേരി -കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചായിരുന്നു അപകടം.ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കൈമനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിനിടയാക്കിയ ബസ് കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തു .
0 Comments