പേരാവൂർ:-പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും, ലഹരിക്കെതിരെയുള്ള കൂട്ടയോട്ടവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. ഷാജി തെക്കേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി ബി സജീവൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻ,പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, ബാബു കോഴിക്കാടൻ, സന്തോഷ് കോക്കാട്, പ്ലാസിഡ് ആൻറണി, ജാൻസൺ ജോസഫ്, കെ .ജെ സെബാസ്റ്റ്യൻ, പ്രദീപൻ കെ, തങ്കച്ചൻ കൊക്കാട്ട്, ജയേഷ് ജോർജ്,എന്നിവർ സംസാരിച്ചു.
0 Comments