പേരാവൂർ :-സീനിയർ ചേമ്പർ ഇൻറർനാഷണൽ പേരാവൂർ ടൗൺ ലീജിയൻ 2025-26 വർഷത്തെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റാളേഷൻ നടന്നു.പേരാവൂർ റോബിൻസ് ഹാളിൽ നടന്ന പരിപാടിയിൽ മുൻ ദേശീയ അധ്യക്ഷൻ സീനിയർ പി .പി. എഫ് ചിത്രകുമാർ, മുൻ സെക്രട്ടറി ജനറൽ രാജേഷ് വൈദവ്, മുൻ നാഷണൽ ട്രഷറർ ജോസ് കണ്ടോത്ത്, പുതിയ വൈസ് പ്രസിഡണ്ട് എം ജെ ബെന്നി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പുതിയ പേരാവൂർ ടൗൺ ലീജിയൻ പ്രസിഡണ്ടായി സി .സി കുരുവിളയും, സെക്രട്ടറിയായി അരവിന്ദാക്ഷനും, ട്രഷറർ ആയി പി. പി രാജനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
0 Comments