ഡൽഹി: രാജ്യത്ത് സജീവമായ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ബുധനാഴ്ച 107 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയ കൊവിഡ് രോഗികളുടെ എണ്ണം 1,700 ആയി ഉയർന്നുവെന്ന് പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് കൊവിഡ് രോഗികൾ കൂടി മരിച്ചതോടെ ജനുവരി മുതൽ മരണസംഖ്യ 21 ആയി.
0 Comments