കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ നവനാളും ദുക്റാന തിരുനാൾ ആചരണവും 2025 ജൂൺ 24 മുതൽ ജൂലൈ 3 വരെ




കൊളക്കാട് :വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിതമായ മലബാറിലെ മലയാറ്റൂർ എന്ന അനുഗ്രഹീത നാമത്തിൽ അറിയപ്പെടുന്ന തലശ്ശേരി അതിരൂപത തീർത്ഥാടന കേന്ദ്രമായ കൊളക്കാട് സെൻറ്തോമസ് തീർത്ഥാടന ദൈവാലയത്തിൽ നവനാളും ദുക്റാന തിരുനാൾ ആചരണവും ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടത്തപ്പെടുന്നു.

 ജൂൺ 24ന് ചൊവ്വാഴ്ച വൈകുന്നേരം 3:45ന് വികാരി റവ ഫാ തോമസ് പട്ടാംകുളം കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ്  3.30 ന് ദിവ്യകാരുണ്യ ജപമാല,4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന നൊവേനക്കും യഥാക്രമം ഫാ . തോമസ് പട്ടാംകുളം, ഫാ മാർട്ടിൻ വരിക്കാനിക്കൽ,  ഫാ. തോമസ് പതിക്കൽ, ഫാ. സ്കറിയ പൂവ്വത്താനി ക്കുന്നേൽ, ഫാ. അരുൺ നട്ടാലിൽ, ഫാ. അഗസ്റ്റിൻ കാരക്കാട്ട്, ഫാ നിതിൻ തകിടിയേൽ, ഫാ. പോൾ മുണ്ടക്കൽ,  ഫാ. ജേക്കബ് മൂക്കിലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകും. ജൂലൈ 3ന് ദുക്റാന തിരുനാൾ ദിനത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത ജൂഡീഷ്യൽ വികാർ  ഡോ ജോസ് വെട്ടിക്കൽ നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും പാച്ചോർ നേർച്ചയും ഉണ്ടായിരിക്കും.

 തിരുനാൾ ദിവസങ്ങൾ തീർഥാടന കേന്ദ്രത്തിലെ നേർച്ച കാഴ്ച സമർപ്പണത്തിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും.

Post a Comment

0 Comments