പൊലീസ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തി; ട്രെയിന്‍ യാത്രികരിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തു



പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തി ട്രെയിന്‍ യാത്രികരിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തു. പാലക്കാട് വാളയാറിലാണ് സംഭവം. പട്ടാമ്പി സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് പണം തട്ടിയെടുത്തത്.

പട്ടാമ്പി സ്വദേശികളുടെ മുന്‍പില്‍ സ്വയം പൊലീസ് ചമഞ്ഞെത്തിയ സംഘം ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാഗില്‍ പണം കണ്ടപ്പോൾ അറസ്റ്റ് ചെയ്യുകയാണെന്ന വ്യാജേന ഇരുവരെയും ട്രെയിനില്‍ നിന്നിറക്കി വിടുകയായിരുന്നു. പിന്നീട് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. പണം തട്ടിയ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments