മലപ്പുറം: നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരിൽ വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകൾ ഉൾക്കൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകൾക്ക് സുഖകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മഴയിലും പ്രചാരണരംഗത്ത് വലിയ ആവേശം ഉണ്ടായിട്ടുണ്ട്. കലാശക്കൊട്ടിലും, പര്യടനത്തിലും കുടുംബയോഗങ്ങളിലും നിരവധി ആളുകൾ എത്തി. അതുകൊണ്ട് ഏത് മഴുണ്ടെങ്കിലും അതിനെ അതിജീവിച്ച് ആളുകളെത്തി വോട്ട് രേഖപ്പെടുത്തുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം രാവിലെ 7 മണിക്ക് തന്നെ നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകൾ ആണ് മണ്ഡലത്തിൽ ഉള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അൻവറിന് മണ്ഡലത്തിൽ വോട്ടില്ല.
0 Comments