കോഴിമാലിന്യ ശേഖരണത്തിന് ടിപ്പിംഗ് ഫീസ് കൂട്ടി




കണ്ണൂർ:കോഴിമാലിന്യ ശേഖരണത്തിന് റെൻഡറിംഗ് പ്ലാന്റുകൾക്ക് വ്യാപാരികൾ നൽകുന്ന ടിപ്പിംഗ് ഫീസ് കിലോഗ്രാമിന് ഏഴ് രൂപയാക്കി വർധിപ്പിക്കാൻ ജില്ലാതല ഫെസിലിറ്റേഷൻ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ജൂൺ 20 മുതൽ മൂന്ന് മാസത്തേക്കാണ് വർധനവ്. കോഴിമാലിന്യത്തിൽ നിന്നുള്ള ഉൽപ്പന്നത്തിന് വില കുറയുകയും റെൻഡറിംഗ് പ്ലാന്റുകളുടെ ദൈനംദിന ചെലവുകൾ ക്രമാതീതമായി വർധിച്ചതും കണക്കിലെടുത്താണ് ഫീസ് വർധന. മൂന്ന് മാസത്തിനു ശേഷം സാഹചര്യം പരിഗണിച്ച് ടിപ്പിംഗ് ഫീസ് പുനർനിർണയിക്കാനും കമ്മിറ്റിയിൽ തീരുമാനമായി. നിലവിൽ അഞ്ച് രൂപയാണ് ടിപ്പിംഗ് ഫീസ്.

Post a Comment

0 Comments