ഡെൽഹി:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. അപകടത്തിൽപ്പെട്ട വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നു എന്നും എൻ ചന്ദ്രശേഖരൻ പറയുന്നു. ടാറ്റാ നടത്തുന്ന വിമാന കമ്പനിയിൽ അപകടം നടന്നതിൽ ഏറെ ദുഖഃമുണ്ടെന്ന് ടാറ്റാ സൺസ് ചെയർമാൻ പറഞ്ഞു.
കുടുംബത്തിന്റെ ദുഖത്തോടൊപ്പം നിൽക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും അവരെ പിന്തുണക്കാൻ എന്തും ചെയ്യുമെന്ന് എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി. “മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലാത്ത വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണിത്” അദേഹം പറയുന്നു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.
0 Comments