കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

 



കൊളക്കാട്:കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്‌കൂളിൽ വിജയോത്സവവും ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും സംഘടിപ്പിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്‌തമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഒപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ചടങ്ങിൽ സ്‌കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ എൻ. വി മാത്യൂ , പി ടി എ പ്രസിഡന്റ് ജോഷി കുന്നത്ത് ശ്ശേരിൽ, എം പി ടി എ പ്രസിഡന്റ് ബിന്ദു പെരുമ്പള്ളിൽ,കാപ്പാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ ഹെഡ്‌മി‌സ്ട്രെസ് ജാൻസി തോമസ് , സീനിയർ ക്ലർക്ക് രാജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ്, വിദ്യാർത്ഥി പ്രതിനിധി ഐറീന ബെന്നി എന്നിവർ സംസാരിച്ചു. അജീന ബിജു, റോസ് ലിൻറ് എന്നിവർ ഗാനം ആലപിച്ചു. എസ് എസ് എൽ സി ഫുൾ A+, 9 A+ നേടിയവർക്ക് മൊമെന്റോ സമ്മാനിച്ചു

Post a Comment

0 Comments