കൽപ്പറ്റ: ജില്ലയിലെ വിദ്യാർത്ഥികളുടെ കരിയർ സംബന്ധമായ ആശങ്കകൾക്ക് പരിഹാരം കാണുവാൻ വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസ് ഇനിഷ്യേറ്റീവും, ഷീൻ ഇന്റർനാഷണലും ചേർന്ന് ഡബ്ലൂ.എം.ഒ കോളേജുമായി സഹകരിച്ച് മുട്ടിൽ ക്യാമ്പസിൽ സംഘടിപ്പിച്ച 'റൈസ് അപ് വിദ്യോത്സവം' സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ലൂ.എം.ഒ കോളേജ് പ്രിൻസിപ്പൽ വിജി പോൾ അധ്യക്ഷത വഹിച്ചു. ഷീൻ ഇന്റർനാഷണൽ എം.ഡി കെ.ഇ മുഹമ്മദ് റാഫി, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.നജ്മുദ്ദീൻ, കരിയർ വിദഗ്ദ്ധരായ ജമാലുദ്ദീൻ മാലിക്കുന്ന്, യാസീൻ ഹുസൈൻ, സി.എ മുഹമ്മദ് സാലിഹ്, യാസർ അറഫാത്ത്, റാഫി എളേറ്റിൽ, കെ.എസ് മുഹമ്മദ് സലീൽ, സൻജു, നുഹൈസ് അണിയാരത്ത്, ജുനൈദ് മാനന്തവാടി തുടങ്ങിയവർ സംസാരിച്ചു. കരിയർ വർക്ക് ഷോപ്പുകൾ, അഭിരുചി പരീക്ഷ, ടാലന്റ് സെർച്ച് എക്സാം, ടീച്ചേഴ്സ് ട്രെയിനിങ്, പരീക്ഷാ വിജയികൾക്കുള്ള അനുമോദനം തുടങ്ങിയ പരിപാടികൾ നടന്നു.
0 Comments