കോഴിക്കോട്: യുദ്ധത്തിനിടെ ഇറാനിൽ കുടുങ്ങിയ മലയാളി കുടുംബം നാട്ടിലേക്ക്. നാലു പേർക്കും ഇറാഖ് വിസ ലഭിച്ചു. ഒമാനിൽ നിന്നും ഉന്നത തല ഇടപെടലുണ്ടായതിന് പിന്നാലെയാണ് വിസ ലഭിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇറാനിലെത്തിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശികളായ നാലു പേരാണ് ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.
ള്ളിക്കുന്ന് സ്വദേശികളായ റഫീഖ്,ഷഫീഖ്, നൗറിന്‍ സമദ്, സൗഫിയ ഫാത്തിമ എന്നിവരാണ് ഇറാഖില്‍ കുടുങ്ങിയത്. നാട്ടിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഒമാനില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ഇറാനിലെത്തിയതാണിവര്‍.
ഒമാന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇവര്‍ ഇറാഖിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നും ഒമാന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമാണ് ഇറാഖിലേക്ക് കടക്കാന്‍ കഴിഞ്ഞത്.
0 Comments