പി.വി അന്‍വര്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി

 

നിലമ്പൂര്‍: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി.വി അന്‍വര്‍. ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ജമാഅത്തെ വിഷയത്തിലടക്കം സമസ്ത നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്‍വറിന്റെ സന്ദര്‍ശനം.

അതേസമയം നിലമ്പൂരിൽ ഇന്നാണ് കൊട്ടിക്കലാശം. കൊട്ടിക്കലാശത്തിന് ഇല്ലെന്ന് അന്‍വര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സാമുദായിക നേതാക്കളെയടക്കം കണ്ടുകൊണ്ട് പ്രചാരണത്തില്‍ സജീവമാകുകയാണ് അദ്ദേഹം. നേരത്തെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്ന അൻവർ, യുഡിഎഫുമായുള്ള സമവായ ചർച്ച പൊളിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങിയത്.

Post a Comment

0 Comments