തൊണ്ടിയിൽ:തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ മാത്യു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ മലയാള വിഭാഗം അധ്യാപകനും മികച്ച പ്രാസംഗികനുമായ ബൈജു വർഗീസ് മുഖ്യാതിഥി ആയിരുന്നു. ആധുനിക കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച ശേഷം അദ്ദേഹം സംസാരിച്ചു. അധ്യാപികയും മലയാളം ക്ലബ്ബ് കൺവീനറുമായ സിൽജ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജാൻവിയ ജിബി യുടെ വായനദിന സന്ദേശവും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീ പാർവതിയുടെ പി എൻ പണിക്കർ അനുസ്മരണവും ചടങ്ങിന് മാറ്റുകൂട്ടി. സിസ്റ്റർ ജിൻസി ഇഗ്നേഷ്യസ് ചടങ്ങിൽ നന്ദി പറഞ്ഞു
0 Comments