ഗുജറാത്തിലെ വഡോദര ജില്ലയിലെ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി ഉയർന്നു. അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും തിരച്ചിൽ പുരോഗമിക്കുകയാണ്. ഇന്നലെ രാവിലെ 7:30 നാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം വരെയുള്ള ഔദ്യോഗിക മരണസംഖ്യ 12 ആയിരുന്നു. മൂന്ന് മൃതദേഹങ്ങൾ കൂടി ഇന്നലെ രാത്രി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.
അപകടത്തെ തുടർന്ന് രണ്ട് ലോറികൾ, ഒരു എസ്‌യുവി, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്. അതേസമയം മരണസംഖ്യ 15 ആയി ഉയർന്നതും, ഇനിയും നാല് പേരെ കൂടി കണ്ടെത്താനുണ്ടെന്ന വിവരവും പങ്ക് വെച്ച് വഡോദര ജില്ലാ കളക്ടർ അനിൽ ധമേലിയയാൻ എത്തിയിരുന്നു. നിലവിൽ പാദ്രയിലെ മുജ്പൂർ ഗ്രാമത്തിന് സമീപം രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, കാണാതായവരെ കണ്ടെത്തുന്നതിനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സംഘങ്ങൾ നടത്തിവരികയാണ്
0 Comments