കൊച്ചി: രാജ്യത്തെ മുച്ചക്ര വാഹന വിപണി കീഴടക്കി വൈദ്യുത വാഹനങ്ങൾ (ഇവി). ജൂൺ മാസത്തിലെ മുച്ചക്ര വാഹന വിൽപ്പനയുടെ 60.2 ശതമാനവും ഇവികളായിരുന്നുവെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസി (എഫ്എഡിഎ) യേഷന്റെ കണക്ക് പറയുന്നത്. മുൻ മാസത്തെ 55.5 ശതമാനത്തിൽ നിന്നാണ് ഈ വളർച്ചയുണ്ടായത്.
ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ ആറ് ശതമാനത്തിൽ നിന്ന് 2025 ജൂണിലെ വിൽപ്പന 7.3 ശതമാനമായാണ് വളർന്നത്. ഇതേ കാലയളവിലെ കാറുകളും എസ്‌യുവികളും അടങ്ങുന്ന വൈദ്യുത യാത്രാ വാഹനങ്ങളുടെ വിൽപ്പന 2.5 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി വർധിച്ചു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 1.6 ശതമാനവും ഇവികളായിരുന്നു.
0 Comments