തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വീണു കിടന്ന പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.
കാറ്ററിങിന് പോയി മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്. മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പെയ്ത കനത്തമഴയിലും കാറഅറിലുമായി മരം റോഡില്‍ വീണു കിടന്നിരുന്നു.ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നു. ഈ ലൈനില്‍ തട്ടി അക്ഷയിന് ഷോക്കേല്‍ക്കുകയായിരുന്നു.
0 Comments