കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ 2025 ജൂലൈ 12 ന്




പേരാവൂർ:കോൺഗ്രസ്  പേരാവൂർ നിയോജക മണ്ഡലത്തിൻറെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ 2025 സംഘടിപ്പിക്കുന്നു. ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സണ്ണി ജോസഫ് എംഎൽഎ കോളിക്കടവ് ഗ്രാൻഡ് റിവർ സൈഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.

 എസ് എസ് എല്‍ സി, പ്ലസ്‌ ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും , സി ബി എ സ് ഇ, ഐ സി എസ് ഇ പരീക്ഷകളില്‍ (ക്ലാസ്സ്‌ 10,12) 90 ശതമാനത്തില്‍ അധികം മാര്‍ക്കും നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിൽ പങ്കെടുക്കുന്നതിനായി  പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും പുറത്തുള്ള സ്കൂളുകളില്‍ പഠിക്കുന്ന മേല്‍ സൂചിപ്പിച്ച പ്രകാരമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, ഫോട്ടോ, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്ക്കൂള്‍ തുടങ്ങിയ വിവരങ്ങള്‍ mlaofficeiritty@gmail.com എന്ന ഇമെയിലിലോ 7736262737 എന്ന വാട്ട്സാപ്പ് നമ്പറിലോ 09/07/2025 മുമ്പായി അയച്ചു തരണമെന്ന് അധികൃതർ അറിയിച്ചു.

Nb. നിയോജകമണ്ഡലത്തിലുള്ള സ്കൂളുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.


 ;MLA office Iritty.

Post a Comment

0 Comments